നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സി.സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു
നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള വികസന സെമിനാർ സി.സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർ ഐഷാബി ജബ്ബാർ പദ്ധതികൾ വിശദീകരിച്ചു. മെമ്പർമാരായ കെ.കെ. സന്തോഷ്, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, നിഖിത പി.രാധാകൃഷ്ണൻ, ശെന്തിൽകുമാർ എന്നിവരും ആസൂത്രണ സമിതിയംഗങ്ങളും രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നായി 200-ഓളം പേർ സെമിനാറിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് രജനി ബാബു സ്വാഗതവും സൂപ്രണ്ട് ആനന്ദൻ നന്ദിയും രേഖപ്പെടുത്തി.
