THRISSUR

ന്യൂ വിജയകേരള വായനശാലയ്ക്ക് പുതിയ കെട്ടിടം

വലപ്പാട്: 40 വർഷത്തെ സമ്പന്നമായ പ്രവർത്തനപാരമ്പര്യമുള്ള ന്യൂ വിജയകേരള വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നു. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എംഎൽഎ സി.സി. മുകുന്ദൻ നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർ. ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രില്ല സുധി, പഞ്ചായത്ത് അംഗം അനിത കാർത്തികേയൻ, വായനശാല സെക്രട്ടറി പി.എസ്. നിമോദ്, എ.ജി. സുഭാഷ്, സേവ്യൻ പള്ളത്ത്, പി.എസ്. ഷജിത്ത്, നകുലൻ നെടിയിരിപ്പിൽ, കെ.ടി.ഡി. കിരൺ മാസ്റ്റർ, വി.വി. ചിദംബരൻ മാസ്റ്റർ, ഏറാട്ട് രാമചന്ദ്രൻ, കെ.വി. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ബി. സുധിഷ്, കെ.കെ. ജോഷി, വിനിത ബ്രിജിത്ത്, രജനി അശോകൻ, ലതിക സുരേഷ്, ദീപ ജോഷി, കെ.കെ. സുബ്രഹ്മണ്യൻ, പി.സി. സുരേഷ്, രഞ്ജൻ കെ.ബി., വി.ജി. രാജൻ, വിനോദ് പള്ളത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ വായനശാല കെട്ടിടത്തിന്റെ രണ്ടാം നില പണിയുന്നതിനായി വികസന ഫണ്ട് വകയിരുത്തുമെന്ന് പ്രഖ്യാപിക്കുകയും അതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പി ഡബ്ലിയു ഡി ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ, വായനശാലയുടെ അനുബന്ധ സൗകര്യങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തുമെന്ന് വൈസ് പ്രസിഡണ്ട് അറിയിച്ചു.