വലപ്പാട് സ്നേഹ കൂട്ടായ്മയുടെ പുതുവത്സരാഘോഷം
വലപ്പാട് സ്നേഹ കൂട്ടായ്മയുടെ പുതിയവത്സരാഘോഷം ശ്രീരാമചന്ദ്ര എഡ്യൂക്കേഷൻ ട്രസ്റ്റിലെ പകൽവീട്ടിലെ അമ്മമാരൊന്നിച്ച് വലിയ ഒരു ആഘോഷമായി നടന്നു. കെ വി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ താരം ഷൈജൻ ശ്രീവത്സം നിർവ്വഹിച്ചു.
ചടങ്ങിൽ നിരവധി മികച്ച പ്രവർത്തനങ്ങൾക്ക് ആദരവ് അർപ്പിക്കപ്പെട്ടു. സി എ പരീക്ഷ പാസ്സായ ശ്രീലക്ഷ്മി പി. വി, തൃശൂർ ജില്ലയിലെ എൻ. സി. സി ക്യാമ്പിൽ ബേസ്ഡ് കേഡറ്റ് ആയി തിരഞ്ഞെടുത്ത ദേവാനന്ദ്. ടി. എൽ, ജില്ല കലാതിലകം ഷെസ പർവിൻ എന്നിവർ ആദരിക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനു ശേഷം അമ്മമാരുടെ തിരുവാതിരക്കളിയും, കുട്ടികളുടെ ഡാൻസ്, പാട്ട്, ദഫ്മുട്ട്, അറേബ്യൻ ഡാൻസ് തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അജ്മൽ, ജിഷ്ണു താന്ന്യം, ഹെൽത്ത് സൂപ്പർവൈസർ ടി. പി. ഹനീഷ്‌കുമാർ, എൻ എസ് ധർമ്മൻ മാസ്റ്റർ, സി. കെ. വത്സല ടീച്ചർ, സജൻ കൊണ്ടിയാറ, സാലിഹ്, സുഭാഷ്, ഉത്തര മണികണ്ഠൻ ഹുസൈൻ പുതിയവീട്ടിൽ, സിദ്ധിഖ്, ഷാഫി, ഉദയൻ, ശരീഫ്, ലിജേഷ്, റഷീദ്, അഭിജിത്ത്, സുധീഷ് ആനവിഴുങ്ങി, ഫ്രഡ്‌ഡി, സൈനു, അഭി, വിദ്യ സുധീഷ്, പ്രീതി പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് സ്വാഗതം പറഞ്ഞു.
