THRISSUR

വയനാടിന് കൈത്താങ്ങായി നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്

വയനാടിന് കൈത്താങ്ങായി നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വിവിധ ചലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവിനു കൈമാറി. ചടങ്ങിൽ പങ്കെടുത്ത സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ആർ എൻ അൻസർ,ഹയർസെക്കന്ററി എൻ എസ് എസ് കോർഡിനേറ്റർ ജേക്കബ് ജോൺ, ആർ പി സി ഡോക്ടർ എൻ രാജേഷ്, ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ്,, ഇരിഞ്ഞാലക്കുട ക്ലസ്റ്റർ കൺവീനർമാരായ സുഭാഷ് മാത്യു, ശ്രീജിത്ത് ഒ എസ്, സെൻമേരിസ് സ്കൂൾ പ്രിൻസിപ്പൽ ആൻസൻ, കൊടുങ്ങല്ലൂർ ക്ലസ്റ്റർ കൺവീനർ രേഖ. ഇ.ആർ, നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, അധ്യാപികയായ ഷൈജ ഇ ബി തുടങ്ങിയവരും ആവണി ബാബുരാജ്, അശ്വതി എം എ, ഭദ്ര എ.എസ്, ശ്രീലക്ഷ്മി കെ യൂ തുടങ്ങിയ എൻ എസ് എസ് വോളണ്ടിയേഴ്‌സും ചേർന്ന് 25000 രൂപയുടെ ചെക്ക് കൈമാറി.