നിർധനരായ ഒരു കുടുംബത്തിനു കൂടി തണലായി നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്
നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഇടയിൽ വീണ്ടും ഒരു കുടുംബത്തിന് തണലായി അവരുടെ ജപ്തി ചെയ്യാനിരുന്ന വീടിന്റെ ആധാരം വീണ്ടെടുക്കുന്നതിനുള്ള പണം ബാങ്കിൽ ബാങ്ക് മാനേജരായ രേണുക വി യുടെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് വീണ്ടും സമൂഹത്തിന് മാതൃകയായി. സ്കൂളിലെ 17 വർഷമായി കഞ്ഞിവെച്ചു കൊടുക്കുന്ന ഒരു അമ്മയ്ക്ക് ആയി വീട് പണിതു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കാൻസർ ബാധിതനും നിരാലംബരുമായിട്ടുള്ള സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥിയുടെ വീട് ജപ്തി യാണെന്നറിഞ്ഞ് കുട്ടികൾ തങ്ങൾക്ക് ആവുംവിധമുള്ള വിവിധ ചലഞ്ചുകൾ നടത്തിയും ക്രിസ്മസ് കരോൾ വഴിയും പണം സമാഹരിച്ചു. ഗെസ്റ്റാൾട് അക്കാദമിയിലെ പൂർവ വിദ്യാർഥികൾ സമാഹരിച്ച 50000/രൂപയോടൊപ്പം പ്രമുഖ വ്യവസായിയായ കോവിലകം ഗോപാലനും നൽകിയ 25000 രൂപയും കുട്ടികൾക്ക് ബാധ്യതയെ കുറച്ചു. പ്രോഗ്രാം ഓഫീസർ ആയ ശലഭ ജ്യോതീഷിന്റെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപയോളം വരുന്ന ബാധ്യതയാണ് കുട്ടികൾ ഒരു വീടുപണിയുടെ ഇടയിലും ഏറ്റെടുത്ത് നടത്തിയത്. ചടങ്ങിൽ അധ്യാപികയായ ഷൈജ ഇ ബി. ഗസ്റ്റാൾട്ട് അക്കാദമിയിലെ അധ്യാപകരായ ഹരീഷ് സർ പ്രകാശൻ സർ എൻഎസ്എസ് വളണ്ടിയേഴ്സ് ആയ അശ്വതി, കൃതിക, ഹിസാൻ, നസ്രിൻ, ഹിബ ഹൈറാത്ത് എന്നിവർ പങ്കെടുത്തു.
