THRISSUR

ജില്ലയിലെ കള്ളുഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പന ഏഴിന്

തൃശൂര്‍ : 2024-25, 2025-26 കാലയളവിലേക്ക് വില്‍പന നടന്നിട്ടില്ലാത്തതും / ലൈസന്‍സും പ്രിവിലേജും റദ്ദ് ചെയ്തിട്ടുള്ളതുമായ തൃശൂര്‍ ഡിവിഷനിലെ തൃശൂര്‍ റേഞ്ചിലെ ഷാപ്പ് നമ്പര് 1 മുതല്‍ 38 വരെയുള്ള കള്ളുഷാപ്പുകളുടേയും, വാടാനപ്പള്ളി റേഞ്ചിലെ അഞ്ചാം ഗ്രൂപ്പിലെ 25 മുതല്‍ 31 വരെ നമ്പറിലുള്ള 7 കള്ളുഷാപ്പുകളുടേയും 50% റെന്റല്‍ തുകയില്‍ ഓണ്‍ലൈന്‍ വില്‍പന / പുനര്‍ലേലം ഒക്ടോബര്‍ 7, രാവിലെ 11 മണിയ്ക്ക് etoddy.keralaexcise.gov.in എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തുമെന്ന് മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഒക്ടോബര്‍ 4, 5 തീയതികളില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അതോടൊപ്പം പുതുക്കിയ നിരക്കിലുള്ള 50% വാടകയും അധികവാടകയും ഓണ്‍ലൈനായി സമര്‍പ്പിക്കണം. സമയ പരിധിക്കുശേഷം സമര്‍പ്പിക്കുന്ന അപേക്ഷ സ്വൂകരിക്കുന്നതല്ല. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ അപേക്ഷ ഒക്ടോബര്‍ 6 ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അംഗീകരിച്ച് മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സമര്‍പ്പിക്കും. ഒക്ടോബര്‍ 7, രാവിലെ 11 ന് ഗ്രൂപ്പ് / റേഞ്ച് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിജയിയെ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ താല്‍ക്കാലികമായി പ്രഖ്യാപിക്കും. സാങ്കേതിക കാരണങ്ങളാല്‍ വില്‍പന നടപടികളില്‍ തടസ്സം ഉണ്ടായാല്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതാണ്. അപേക്ഷകര്‍ക്ക് വിജയിയെ പ്രഖ്യാപിക്കുന്ന നടപടി യൂട്യൂബ് (https:youtube.com/@centralzoneExcise) ചാനലില്‍ കൂടി വീക്ഷിക്കാം. ലിങ്ക് etoddy വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍-04872361237.