വിവരാവകാശ സെമിനാര്‍ സംഘടിപ്പിച്ചു
തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ / അപ്പലേറ്റ് അതോറിറ്റി എന്നിവര്‍ക്ക് വിവരാവകാശ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിവരാവകാശ കമമീഷന്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ വിവരാവകാശ കമ്മീഷണര്‍ സോണിച്ചന്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്തും. വിവരാവകാശ കമ്മീഷണര്‍ എം. ശ്രീകുമാര്‍ ക്ലാസെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ 500 ഓളം വിവിധ ഓഫീസുകളിലെ അപലേറ്റ് അധികാരികള്‍ പങ്കെടുത്തു. ശേഷം വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഇന്റക്റ്റീവ് സെക്ഷനും ഉണ്ടായിരുന്നു. വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പങ്കെടുത്തു.

