THRISSUR

ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം

എടമുട്ടം: കഴിമ്പ്രം ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ നട തുറക്കൽ, അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, ഉഷപൂജ, ശീവേലി, നടക്കൽ പറയെടുപ്പ്, കാവടി അഭിഷേകം, ഉച്ചപൂജ,നവകം, പഞ്ചഗവ്യം, രുദ്രാഭിഷേകം, തുടർന്ന് ക്ഷേത്ര നടയിൽ പീലി കാവടി, പൂക്കാവടി, നാദസ്വരം, തകിൽ എന്നിവയുടെ അകമ്പടിയോടുകൂടി കാവടിയാട്ടം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, രാത്രി അത്താഴപൂജ, ഭസ്മാഭിഷേകം എന്നിവയാണ് ആചാര, ആഘോഷ പരിപാടികൾ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ നാരായണൻ കുട്ടി ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി ഷാജ് ശാർക്കര, വൈസ് പ്രസിഡന്റ് പ്രജീഷ് ശാർക്കര, ട്രഷറർ ഹേമന്ത് ശാർക്കര, ജോയിന്റ് സെക്രട്ടറി ഷാജി ശാർക്കര, വനിതാ സംഘം അംഗങ്ങളായ ജിൻസി ഷാജി, സിനി ഷാജ്, താര ഹേമന്ത്, ഷീബ രാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.