THRISSUR

ബാലവേല നിരോധനം; യോഗം ചേര്‍ന്നു

തൃശ്ശൂര്‍ ജില്ലയിലെ വിവിധ തൊഴിലിടങ്ങളിലെ ബാലവേല സംബന്ധിച്ച പരിശോധനകള്‍ക്കും ബാലവേലക്കെതിരെയുളള പ്രചരണങ്ങള്‍ വിപുലീകരിക്കുന്നതിനുമായി എഡിഎം ടി. മുരളിയുടെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് പരിസരം, കച്ചവട സ്ഥാപനങ്ങള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, മറ്റു തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ സഹായത്തോടെ ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നതിനും ബാലവേല വിരുദ്ധ പ്രചരണം ശക്തിപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വളിച്ച് അറിയിക്കാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.