THRISSUR

പെരുന്നാളിനോടനുബന്ധിച്ച് ആയിരത്തോളം നിർദ്ധനർക്ക് അരിവിതരണം

തൃപ്രയാർ : പെരുന്നാളിനോടനുബന്ധിച്ച് നിർദ്ധനരായവർക്കായി അരിവിതരണം നടത്തി മത്സ്യ വ്യാപാരി. പി.എം.എൻ ഫിഷ് മാർക്കറ്റ് ഉടമ നൂറുദ്ദീൻ. നാട്ടിക സെന്ററിൽ നടത്തിയ ചടങ്ങിൽ ആയിരത്തോളം പേർക്ക് അരി വിതരണം ചെയ്തു.
നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനിബാബു, വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ. വിജയൻ, നൂറുദ്ദീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
സമൂഹത്തിലെ നിർദ്ധനർക്കായി വർഷങ്ങളായി തുടർന്നു വരുന്നതാണ് നൂറുദ്ദീന്റെ ഈ ജീവകാരുണ്യ പ്രവർത്തനം.

One thought on “പെരുന്നാളിനോടനുബന്ധിച്ച് ആയിരത്തോളം നിർദ്ധനർക്ക് അരിവിതരണം

Comments are closed.