THRISSUR

വാഴപ്പുള്ളി ക്ഷേത്രത്തിൽ 600 നിർധന കുടുംബങ്ങൾക്ക് അരി കിറ്റ് നൽകി

എടമുട്ടം : വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്ര ഭരണസമിതിയുടെയും ഗാന്ധിജി പ്രകൃതി ചികിത്സ കേന്ദ്രം കണിമംഗലം തൃശ്ശൂരിന്റെയും സഹകരണത്തോടെ മുൻ ക്ഷേത്രം പ്രസിഡണ്ടും പ്രകൃതി ചികിത്സ വിദഗ്ധനുമായ പ്രൊഫസർ ഉൽപ്പലാക്ഷൻ മാസ്റ്ററുടെ സ്മരണാർത്ഥം 600 നിർധന കുടുംബങ്ങൾക്ക് 5 കിലോ വീതം 3000 കിലോ അരി വിതരണവും 100 കുട്ടികൾക്ക് നോട്ട് പുസ്തക വിതരണവും നടത്തി. ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അരിയുടെയും പുസ്തകത്തിന്റെയും വിതരണ ഉദ്ഘാടനം ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം നിർവഹിച്ചു.

സമ്മേളനത്തിൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ലഹരി ഉപയോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് വിശദമായ ക്ലാസും നടന്നു. വിശിഷ്ടാതിഥികളായ കല്യാൺ ഉൽപലാക്ഷൻ (ഗാന്ധിജി പ്രകൃതി ചികിത്സാലയം തൃശ്ശൂർ), ശ്രീജിത്ത് വി കെ (വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), അജ്മൽ ഷെരീഫ്, ഷൈൻ നെടിയിരുപ്പിൽ (വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ) ക്ഷേത്രം ഖജാൻജി വി കെ ഹരിദാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ഷേത്രം വനിതാ സംഘം മെമ്പർ സിനി ടീച്ചർ സ്വാഗതവും ക്ഷേത്രം സെക്രട്ടറി വി ആർ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. ക്ഷേത്രം ഭാരവാഹികളായ വി ബി ബൈജു, വി കെ ശശിധരൻ, വി ജെ സുരേഷ്, വിസി ഷാജി, വിജി ഹരീഷ് എന്നിവർ ഏകോപനം നിർവഹിച്ചു.