THRISSUR

സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉമ്മൻചാണ്ടി സ്മൃതി പരിപാടികൾക്ക് സമാപനം

ഒല്ലൂർ : സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന കാരുണ്യ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം. എൽ. എ. ഒല്ലൂരിൽ നിർവഹിച്ചു. ചടങ്ങിൽ കിഡ്നി – കാൻസർ രോഗികൾക്കുള്ള ധനസഹായവും, ഭക്ഷ്യ കിറ്റുകളും, ആശുപത്രികളിലേക്ക് കിടയ്ക്ക, വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക്, എന്നിവയും കൈമാറി. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ സുനിൽ രാജ്, കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, സി. ഒ. ജേക്കബ്, ടി. കെ. പൊറിഞ്ചു, എം .എൽ. ബേബി, ചാക്കോച്ചൻ, എൻ. പി. രാമചന്ദ്രൻ, ശശി പോട്ടയിൽ, ടി. വി. ചന്ദ്രൻ, രാജീവ് മങ്ങാട്ട്, വിൽസൺ പള്ളിപ്പുറം, ഒല്ലൂർ പ്രസ്സ് ക്ലബ് സെക്രട്ടറി ഔസേഫ്, ജോബി ജോൺ, ശോഭന പുഷ്പാംഗതൻ , റെനി, വത്സല ജോസ്, റെജീഷ് ജോണി, ടിജോ എന്നിവർ ആശംസകൾ അർപ്പിച്ചു.