സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ;വിദ്യാർത്ഥികളെ പഠനമികവിന് അനുമോദിച്ചു
എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ അനുമോദന ചടങ്ങായ എൻകോമിയം 2024 ൻ്റെ ഉദ്ഘാടന കർമ്മം വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ സി ടി രാജഗോപാൽ അവർകൾ നിർവഹിച്ചു. 2023 -24 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി സ്കൂൾ ടോപ്പർ ആയ അഞ്ജിത പണിക്കർ കെ എച്ച് നെയും 90% ത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സംസ്കൃതഭാഷയിൽ നൂറിൽ നൂറ് മാർക്ക് വാങ്ങിയ എട്ട് വിദ്യാർത്ഥികളെയും ലാളിത്യം മുഖമുദ്രയാക്കി അധ്യാപന കലയെ ഓരോ വർഷവും തന്റേതായ രീതിയിൽ നൂറിന്റെ തിളക്കത്തിലേക്ക് എത്തിച്ച് എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻറെ അഭിമാനമായ സംസ്കൃതം അധ്യാപിക സ്മിത എൻ ആർ നെയും അനുമോദിച്ചു. സരസ്വതി വിദ്യാനികേതന്റെ 2023 -24 അധ്യയന വർഷത്തെ മാഗസിൻ നവദ്യുത് 2023- 2024 പ്രകാശന കർമ്മം ബാബുരാജൻ കാക്കനാട്ട് അവർകൾ എൻ സി ടി രാജഗോപാൽ അവർകൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വിദ്യാലയത്തിലെ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എൻ കോമിയത്തിൽ അനുമോദിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു സി സ്വാഗതം അരുളിയ ചടങ്ങിൽ പ്രശസ്ത ചരിത്രകാരനും സ്കൂൾ മാനേജരുമായ വേലായുധൻ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു . അക്കാഡമിക് ഡയറക്ടർ വിജയം ടി. ആർ , ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ മോഹനൻ ,സ്കൂൾ വെൽഫെയർ കൗൺസിൽ പ്രസിഡണ്ട് ശ്രീ ഷിനോദ് കെ വി, സ്കൂൾ മാതൃഭാരതി പ്രസിഡണ്ട് അനു വി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർ പാർവതി ടി എസ് , ഡോക്ടർ അനഘ വി ജെ എന്നിവർ സമ്മാനദാനം നിർവഹിച്ചു ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ബിന്ദിയ ബോസ് നന്ദി പ്രകാശിപ്പിച്ചു.