സെക്കുലർ ഫോഴ്സ് ഫോർ ഇന്ത്യ പ്രതിരോധ കുടുംബ സംഗമം ഡിസംബർ 24-ന് തൃപ്രയാറിൽ
സെക്കുലർ ഫോഴ്സ് ഫോർ ഇന്ത്യ ഡിസംബർ 24-ന് തൃപ്രയാറിൽ സംഘടിപ്പിക്കുന്ന പ്രതിരോധ കുടുംബ സംഗമത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രൊഫസർ കെ.യു.അരുണൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എ. ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. ഡോ.കെ. ആർ. ബീന, ടി. കെ. സജീവൻ, വി.എൻ. രണദേവ്, അഡ്വ. അജിത് മാരാത്ത്, ടി.പി. ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടിക സെൻററിൽ നടന്ന യുദ്ധവിരുദ്ധ തെരുവ് ചിത്രരചന ടി.പി. പ്രേംജി ഉദ്ഘാടനം ചെയ്തു. അപ്പു വെന്നിക്കൽ, ഗോപികാനന്ദന, ഇമ ബാബു, ടി.എസ്. സന്തോഷ്, വത്സൻ പി.സി, പി.എച്ച്. യഹിയ, ഐ.ഡി. രഞ്ജിത്, കെ. എം. മഹിപാൽ, ജിൻസി ടീച്ചർ എന്നിവർ ചിത്രങ്ങൾ വരച്ചു.