സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജ് ആശ്രയകേന്ദ്രം നിർമിച്ചു നൽകും
തൃശൂർ: സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജ് യൂണിറ്റ് ആശ്രയകേന്ദ്ര നിർമാണ സമിതി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ പൗര പ്രമുഖരെ ഉൾപ്പെടുത്തി ആണ് ചടങ്ങ് സംഘടിപ്പിച്ചത്. സേവാഭാരതി വൈസ് പ്രസിഡന്റ് ഡോ. ധർമപാലൻ അധ്യക്ഷത വഹിച്ചു. കല്യാൺ ഗ്രൂപ്പ് എംഡി. ടി എസ് കല്യാണരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. സേവ സന്ദേശം പ്രാന്താ കാര്യവാഹ് പി എൻ. ഈശ്വരൻ നിർവഹിച്ചു. സേവാഭാരതി തൃശൂർ ജില്ലാ ജൻറൽ സെക്രട്ടറി എം. ഡി. പ്രദീപ് സ്വാഗതവും വിഭാഗ് സഹ കാര്യവാഹ് എം. കെ. അശോകൻ നന്ദിയും രേഖപ്പെടുത്തി. വന്നേരി ഗോപിനാഥൻ, ഡോ. ഋഷിൻ സുമൻ, കെ. സി പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിഷയ ആമുഖം കെ സുരേഷ്‌കുമാർ സ്റ്റേറ്റ് സെക്രട്ടറി അവതരിപ്പിച്ചു. പി. കെ ഉണ്ണികൃഷ്ണൻ സേവാഭാരതി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പി. കെ സുരേഷ് സേവാഭാരതി മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു. നിർമ്മാണസമിതി സംഘചാലക് കെ എസ് പത്മനാഭൻ പ്രഖ്യാപിച്ചു. ചെയർമാൻ – ടി എസ് കല്യാണരാമൻ, വർക്കിങ് ചെയർമാൻ – വന്നേരി ഗോപിനാഥ്, ജനറൽ കൺവീനർ – എം കെ അശോകൻ ഉൾപെടെ 121അംഗ സമിതിയെ പ്രഖ്യാപിച്ചു.
