വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ശിവരാത്രി ആഘോഷം
വലപ്പാട്: വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി രാവിലെ 5 മുതൽ 7 വരെ നാമജപം നടത്തപ്പെട്ടു. കാവടികൾ ആടിത്തിമിർത്ത പകൽ ആഘോഷത്തിന് മാറ്റ് കൂട്ടി.

കാവടിതെയ്യ യാത്ര:
രാവിലെ 8:00: ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട കാവടിതെയ്യം കടലേറ്റ അറപ്പക്കലിൽ നിന്ന് ആരംഭിച്ച് കോടൻ വളവ് വഴി പ്രിയ സെൻ്ററിൽ എത്തി.
രാവിലെ 11:00: ക്ഷേത്രാങ്കണത്തിൽ പ്രവേശനം.
കാവടിതിറ: നാട്ടിക നാഗദേവത ക്ഷേത്രത്തിൽ അഭിഷേകത്തിനുശേഷം ബീച്ചിലൂടെയുള്ള പ്രദക്ഷിണം.
ഉച്ചയ്ക്ക് 12:00: വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ എത്തി.
വലപ്പാട് ബീച്ച് തെക്കൻ ശാഖയുടെ കാവടി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കോതകുളം പാരീസ് നഗറിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഉച്ചയോടെ ക്ഷേത്രത്തിൽ എത്തി.
ദേവസ്വം പ്രസിഡണ്ട് രാജൻ കെ.എൻ, സെക്രട്ടറി പി.കെ ജയൻ, ട്രഷറർ ലാൽ ആളൂപ്പറമ്പിൽ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏകോപനം നിർവഹിച്ചു. ആയിരകണക്കിന് പേരാണ് ആഘോഷത്തിൽ പങ്കാളികൾ ആയത്.
