വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററില്‍, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ 30 സീറ്റുകളാണുള്ളത്. ഐടിഐ സിവില്‍ ഡ്രൗട്ട്സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689 533 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0468 2319740, 9188089740, 9188593635, 9605046982, 9605458857.
