THRISSUR

നാട്ടികയിൽ ശ്രീ നാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

തൃപ്രയാർ: ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റിഎഴുപതാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാട്ടികയിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടിക ശ്രീ നാരായണ ഹാളിൽ ശ്രീ നാരായണ സാഹിത്യ മത്സരങ്ങൾ നടന്നു. സാഹിത്യ മത്സരം നാട്ടിക ശ്രീ നാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്‌ഘാടനം ചെയ്തു. ജീവിത വിജയത്തിനായി ഗുരുവിന്റെ പഞ്ചശുദ്ധിയെ കുറിച്ചും ഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തെക്കുറിച്ചും ഡോ. പി.എസ്. ജയ പ്രസംഗത്തിൽ ഓർമിപ്പിച്ചു.

ജയന്തി ആഘോഷകമ്മിറ്റി പ്രസിഡന്റ് എ.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ, ടി.കെ.ദയാനന്ദൻ, സുരേഷ്കുമാർ എൻ.എ.പി, ബൈജു ഇയ്യാനി കോറോത്ത്, ദിവാകരൻ കൊടപ്പുള്ളി, അംബിക ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യമത്സരം ജനറൽ കൺവീനർ സി.പി.രാമകഷ്ണൻ മാസ്റ്റർ സ്വാഗതവും ആഘോഷ കമ്മിറ്റി സെക്രട്ടറി സി.കെ സുഹാസ് നന്ദിയും രേഖപ്പെടുത്തി. സുരേഷ് ഇയ്യാനി, ബൈജു ഇയ്യാനി കോറോത്ത്, സി.ആർ.സുന്ദരൻ, കെ.ആർ.രാജീവ്, യതീഷ് ഇയ്യാനി, സഗീർ കാവുങ്ങൽ, ഉഷാഅർജുനൻ, സിദ്ധപ്രസാദ് അണ്ടേഴത്ത്, ഉഷ ഗണേശൻ , ഷീല രാജൻ, കെ കെ രാജൻ, ജയപ്രകാശ് വാളക്കടവിൽ, അജയൻ തോട്ടുപുര, തങ്കമണി ത്രിവിക്രമൻ , ശങ്കര നാരായണൻ വേതോട്ടിൽ, ഉഷ ഗണേശൻ, സിന്ധു സിദ്ധപ്രസാദ്, ഉഷ അർജുനൻ എന്നിവർ ഏകോപനം നിർവഹിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.
ദൈവ ദശകം, ഗുരുസ്തവം കീർത്തനാലാപനം, ചിത്ര രചന, ശ്രീ നാരായണ ക്വിസ്, ഉപന്യാസ രചന എന്നീ ഇനങ്ങളായി അഞ്ച് വേദികളിലായി നാല്പതോളം വിദ്യാലയങ്ങളിലെ നാനൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.