സ്നേഹാരാമം ബീച്ച് ഫെസ്റ്റ് ആദരണീയം സംഘടിപ്പിച്ചു
സ്നേഹാരാമം ബീച്ച് ഫെസ്റ്റ്ന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. നാട്ടിക മുൻ എം. എൽ.എ ഗീത ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈപ്പമംഗലം എം. എൽ. എ ഇ. ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. തുടർന്ന് അന്യം നിന്നുപോയികൊണ്ടിരിക്കുന്ന തഴ പായ നെയ്തിലൂടെ ശ്രദ്ധേയായ ബേബി സുബ്രമുണ്യൻ, ഫിസിക്സിൽ PHD നേടിയ Dr. നിധിൻ ഉണ്ണികൃഷ്ണൻ, നാഷണൽ പാര പഞ്ചാഗുസ്തി മത്സരത്തിൽ വെങ്കലം കരസ്തമാക്കിയ കൃഷ്ണഞ്ജന, ചിത്രരചനയിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മാസ്റ്റർ മഹേശ്വർ എന്നിവരെ ആദരിച്ചു. സ്നേഹാരാമം ബീച്ച് ഫെസ്റ്റ് സംഘടക സമിതി ചെയർമാൻ മല്ലിക ദേവൻ, കൺവീനർ എ. ആർ സത്യൻ, ജോയിന്റ് കൺവീനർ രാജൻ പട്ടാട്ട്, ആർ. എം മനാഫ്, പി. ആർ ബാബു, എന്നിവർ നേതൃത്വം നൽകി. തുടർന്ന് മെഗാ ടാലെന്റ് ഷോ യും നടന്നു.

