THRISSUR

‘സ്നേഹാരാമം’ കോതകുളം ബീച്ച് ഫെസ്റ്റ് ഡിസംബർ 21 മുതൽ 25 വരെ

വലപ്പാട് : സ്നേഹാരാമം കോതകുളം ബീച്ച് ഫെസ്റ്റിന്‍റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. പരിപാടിയുടെ ഭാഗമായി ഓഫീസിന്‍റെ ഉദ്ഘാടനം സി. സി. മുകുന്ദൻ MLA നിർവഹിച്ചു. അതോടൊപ്പം, ബീച്ച് ഫെസ്റ്റിന്‍റെ ഔദ്യോഗിക ലോഗോ TPR ഗ്രൂപ്പ് MD ഷൈൻ സുരേന്ദ്രനാഥ് പ്രകാശനം ചെയ്തു.

വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം
കോൺഗ്രസ് ഐ നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുന്നുങ്ങൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ. എം. മനാഫ് ചടങ്ങിന്‍റെ സ്വാഗതം നിർവഹിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഷൈജു കൊട്ടുക്കൽ നന്ദി രേഖപ്പെടുത്തി.

സംഘാടക സമിതി അംഗങ്ങളുടെ സാന്നിധ്യം
ബീച്ച് ഫെസ്റ്റിന്‍റെ സംഘാടക സമിതി ചെയർമാൻ മല്ലിക ദേവൻ, ജനറൽ കൺവീനർ എ. ആർ. സത്യൻ, ട്രഷറർ കെ. കെ. രമേഷ്, വാർഡ് മെമ്പർ കെ. കെ. ജയൻ, സുജി പട്ടാലി, രാധാകൃഷ്ണൻ ചാണാടിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഡിസംബർ 21 മുതൽ 25 വരെ ആണ് ആഘോഷപരിപാടികൾ നടക്കുക. കലാപരിപാടികൾക്കൊപ്പം ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ , അത്യാവശ്യ ഘട്ടങ്ങളിലെ ജീവൻരക്ഷാ ഉപാധികളുടെ പ്രയോഗം എന്നിവ സംബന്ധിച്ചും ഉള്ള നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നിരവധി സ്റ്റാളുകളും ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിക്കും.