THRISSUR

സ്പെക്ട്രം ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്

കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ പാസ്സായവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ സ്പെക്ട്രം ജോബ് ഫെയര്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍/ എസ് സി ഡി ഡി/ സ്വകാര്യ ഐടിഐകളില്‍ നിന്നും പാസ്സായ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചാലക്കുടി ഐടിഐയില്‍ ഡിസംബര്‍ 5 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഏകദേശം 100 കമ്പനികളും, 2000 ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.