ഡി.എല്‍.എഡ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷന്‍
2024-26 വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശനത്തിന് എയ്ഡഡ്/ ഗവ./ സ്വാശ്രയം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. തൃശ്ശൂര്‍ സി.എം.എസ്. സ്‌കൂള്‍ ഹാളില്‍ ഡിസംബര്‍ 4 ന് രാവിലെ 10 മണിക്കാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുക. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നിലവില്‍ ലിസ്റ്റിലുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0487 – 2360810
