എസ് എസ് എൽ സി തൃശൂര്‍ ജില്ലയില്‍ 99.68 ശതമാനം വിജയം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 99.68 ശതമാനം വിജയം. ഉപരിപഠനത്തിന് 35448 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. പരീക്ഷയെഴുതിയത് 35561 വിദ്യാര്‍ത്ഥികളാണ്. 17945 ആണ്‍കുട്ടികളും 17503 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 2013 ആണ്‍കുട്ടികള്‍ക്കും 4086 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 6099 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
വിദ്യാഭ്യാസ ജില്ലകളിലെ വിജയം
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 10719 വിദ്യാര്‍ത്ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 10712 പേര്. 5322 ആണ്‍കുട്ടികളില്‍ 5315 പേര് വിജയിച്ചു. പരീക്ഷ എഴുതിയ 5397 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനം 99.93. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ 788 ആണ്‍കുട്ടികള്‍ക്കും 1496 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 2284 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
ചാവക്കാട്- ആകെ പരീക്ഷയെഴുതിയത് 14974 വിദ്യാര്‍ത്ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 14897 പേര്. 7791 ആണ്‍കുട്ടികളില്‍ 7736 പേര് വിജയിച്ചു. പരീക്ഷ എഴുതിയ 7183 പെണ്‍കുട്ടികളില്‍ 7161 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.49. ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 617 ആണ്‍കുട്ടികള്‍ക്കും 1309 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1926 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 9868 വിദ്യാര്‍ത്ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 9839 പേര്. 4919 ആണ്‍കുട്ടികളില്‍ 4894 പേര് വിജയിച്ചു. 4949 പെണ്‍കുട്ടികളില്‍ 4945 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.71. ഇവിടെ 608 ആണ്‍കുട്ടികള്‍ക്കും 1281 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1889 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
എ.എച്ച്.എസ്.എല്‍.സി- 98.33 ശതമാനം വിജയം
കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 60 വിദ്യാര്‍ത്ഥികളില്‍ 59 പേര് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.33 ശതമാനം വിജയം. ഒരു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.