THRISSUR

സപ്ലൈകോ ക്രിസ്തുമസ് ഫെയര്‍ നാളെ (ഡിസംബര്‍ 21) മുതല്‍

സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ഫെയര്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനി തെക്കേ ഗോപുരനടയില്‍ നാളെ (ഡിസംബര്‍ 21) മുതല്‍ ഡിസംബര്‍ 30 വരെ നടക്കും. റവന്യൂ മന്ത്രി കെ. രാജന്‍ നാളെ (ഡിസംബര്‍ 21) വൈകീട്ട് 4.30 ക്രിസ്തുമസ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി .എസ്. പ്രിന്‍സ് മുഖ്യാതിഥിയാകും. ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ എം. കെ. വര്‍ഗ്ഗീസ് ആദ്യ വില്‍പ്പന നടത്തും. ഫെയറില്‍ ശബരി ഉല്‍പ്പന്നങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും തിരഞ്ഞെടുത്ത എഫ്.എം.സി.ജി. ഉല്‍പ്പന്നങ്ങള്‍ മികച്ച ഓഫറിലും വാങ്ങാം.