THRISSUR

എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയമഹോത്സവം: സമാദരണസദസ്സും സംഗീതനിശയും സംഘടിപ്പിച്ചു

എടമുട്ടം : എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കിഴക്കേ ശാഖയുടെ സമാദരണസദസ്സും ഗാനമേളയും നടന്നു.
സമാദരണസദസ്സിൽ പൈലറ്റ് പഠനം പൂർത്തിയാക്കി എയർ അറേബ്യ അബുദാബിയിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീഹരി അജിത്തിനെ ശാഖ രക്ഷാധികാരി സദാനന്ദൻ അരയംപറമ്പിൽ മൊമെന്റോ നൽകി ആദരിച്ചു. സംസ്ഥാന നിയമസഭ സംഘടിപ്പിച്ച പുസ്തകാസ്വാദനത്തിൽ മൂന്നാം സ്ഥാനത്തിനർഹയായ ആദിലക്ഷ്മി സുമോദിന് ശാഖ പ്രസിഡന്റ് പ്രേമൻ ചെറിയാംപാടത്ത് മൊമെന്റോ നൽകി ആദരിച്ചു.
2024-ൽ SSLC, ഹയർസെക്കൻഡറി, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു. കൂടാതെ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും CBSE സംസ്ഥാന സഹോദയ കലോത്സവത്തിലും വിവിധയിനങ്ങളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
സമാജം പ്രസിഡണ്ട് സുനിൽകുമാർ അരയംപറമ്പിൽ, ശാഖ സെക്രട്ടറി ജിനൻ വാഴപ്പുള്ളി, ട്രഷറർ അഡ്വ. സന്തോഷ് കുമാർ, എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ സുമോദ് എരണേഴത്ത്, സമാജം ഭാരവാഹികളായ സുനിൽകുമാർ അണക്കത്തിൽ, രഞ്ജൻ എരുമത്തുരുത്തി, ജിതേഷ് കാരയിൽ, ശാഖ രക്ഷാധികാരികളായ പ്രദീപ് അരയംപറമ്പിൽ, അജിത് നടൂപറമ്പിൽ, ശാഖ ഭാരവാഹികളായ സുരേന്ദ്രൻ, സുമേഷ്, ജിജിൻ, ശിവൻ, മുരളീധരൻ, രാജേന്ദ്രബാബു, ദിനേഷ്, ഗോപിനാഥൻ, ധനീഷ്, സനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.