തളിക്കുളം വാലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിനിറവിൽ ആഘോഷിച്ചു
തളിക്കുളം: വാലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിനിറവിൽ ആഘോഷിച്ചു. രാവിലെ നിർമാല്യ ദർശനത്തോടെ മഹോത്സവത്തിന് തുടക്കമായി. മഹാ ഗണപതിഹവനം, കലശപൂജ, ഉഷപൂജ, കലശാഭിഷേകം, ശീവേലി, പറനിറയ്ക്കൽ, ഉച്ചപൂജ എന്നിവ ആചാരപരമായി നടന്നു .
മൂന്നുഗജവീരന്മാരുടെ അകമ്പടിയിൽ നടന്ന എഴുന്നള്ളിപ്പും ദീപാരാധനയും ഭക്തർക്ക് ഭക്തിസാന്ദ്രമായ അനുഭവമായി.

രാത്രിയിൽ ദേവിക്ക് കളവും ചടങ്ങുകളുടെ ഭാഗമായിരുന്നു.
മച്ചാട് ജയറാം ഭഗവതിയുടെ തിടമ്പേറ്റി . ക്ഷേത്ര തന്ത്രി വിജയൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ച് ആചാര ചടങ്ങുകൾക്കു നേതൃത്വം നൽകി.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വിഎസ് സുദർശനൻ, സെക്രട്ടറി വിജി ജയപ്രകാശ്, ട്രഷറർ വി ഡി അജയ് ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തി.
