THRISSUR

മുപ്ലിയം ഗവ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു

മുപ്ലിയം: ദീപ്‌തം 2024 സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, പി. പ്രസാദ്, ഒ.ആർ കേളു, വി. അബ്ദുറഹിമാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, എം.പി മാരായ എ.എ റഹീം, ശശി തരൂർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ താക്കോൽദാനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, വിദ്യാകിരണം എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ എസ്. ഷാനവാസ് സംസ്ഥാനതല ചടങ്ങിന് നന്ദി പറഞ്ഞു.

സ്കൂൾതല ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സരിത രാജേഷ് സ്വാഗതം പറഞ്ഞു. കില ചീഫ് മാനേജർ കെ.സി സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ എന്നിവർ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി അശോകൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹേമലത നന്ദകുമാർ, വരന്തരപ്പിള്ളി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, വാർഡ് മെമ്പർ പുഷ്പാകരൻ ഒറ്റാലി, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ജെ സ്മിത, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.ജെ ബിനോയ്, ഇരിഞ്ഞാലക്കുട ഡി ഇ ഒ ടി. ഷൈല, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി. സുഭാഷ്, ചാലക്കുടി എ ഇ ഒ പി.ബി നിഷ, ഡയറ്റ് ഫാക്കൽട്ടി പി.സി സിജി, കൊടകര ബിപിസി വി.ബി സിന്ധു, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എ കുഞ്ഞുമോൾ, പിടിഎ പ്രസിഡണ്ട് സി.കെ സന്ദീപ് കുമാർ, എം പി ടി എ പ്രസിഡണ്ട് റീന റെക്സിൻ, എസ് എം സി ചെയർമാൻ ടി.ആർ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡന്റ് ടി.ജി ശ്രീജിത്ത്, ഒ എസ് എ ചെയർമാൻ കെ.എൻ ജയപ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബെന്നി ചാക്കപ്പൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ഔസേഫ് ചെരടായി, എ. ഉണ്ണികൃഷ്ണൻ, പത്രോസ് അമരത്തു പറമ്പിൽ, മുപ്ലിയം അസംപ്ഷൻ ചർച്ച് വികാരി റവ. ഫാ. ജോസഫ് സണ്ണി മണ്ഡകത്ത്, സീനിയർ അധ്യാപിക എ.കെ അമൃതപ്രിയ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി വി.പി ദേവസ്സി, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി പി.ആർ റിജോ,സ്കൂൾ ചെയർമാൻ ബി. സുകുമാരൻ, സ്കൂൾ ലീഡർ എം.എസ് അനിഷേക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുൻ പ്രിൻസിപ്പാൾമാരായ കെ. സൗദാമിനി, പി.പി ടെസ്സി, മുൻ പ്രധാന അധ്യാപകരായ പി. ഉഷാദേവി, ഉഷ ആന്റണി, സി.എം ഷാലി, മുൻ ബിപിസി കെ. നന്ദകുമാർ, മുൻ പിടിഎ പ്രസിഡണ്ട്മാരായ വി.ആർ ബൈജു, ഇ.വി ഷാബു, മുൻ എം പി ടി എ പ്രസിഡന്റുമാരായ അനു സജീവൻ, അഞ്ജു അരുൺ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ഹെഡ്മിസ്ട്രസ് എം.വി ഉഷ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കൊച്ചിൻ സരിക എന്റർടെയ്ൻമെന്റിന്റെ നേതൃത്വത്തിൽ മിനി മെഗാ ഷോയും നടന്നു.