കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിച്ചു
വലപ്പാട് : സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് നവക കലശപൂജ, അഭിഷേകം, ശീവേലി, എഴുന്നെള്ളപ്പ്, അന്നദാനം എന്നിവ നടന്നു.
വൈകീട്ട് പൂക്കോട്ട് ശിവക്ഷേത്രത്തിൽ നിന്നുള്ള താല,വാദ്യഘോഷങ്ങളോടെയുള്ള എഴുന്നെള്ളിപ്പ് നടന്നു. മതിൽമൂല സതീശൻ നേതൃത്വം നൽകിയ ചെണ്ടമേളം, മങ്ങാട്ട് തെന്നൽ കലാസമിതിയുടെ തിറയാട്ടം, തൃശ്ശൂർ ശിവപാർവ്വതി തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിര എന്നിവയും അരങ്ങേറി.

വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എം.എൻ. നന്ദകുമാർ കാർമ്മികത്വം വഹിച്ചു. എൻ.എസ്. പ്രജീഷ് ശാന്തി വലപ്പാട് സഹകാർമ്മികത്വം വഹിച്ചു.ക്ഷേത്രം ഭാരവാഹികളായ കെ.വി. രാമചന്ദ്രൻ, സുരേഷ് കെ.ബി, ബൈജു കെ.ഡി, സത്യാനന്ദൻ, കെ.ജി. കാളിദാസ്, ബിനീഷ് കെ.പി, കെ.വി. ജയപ്രകാശൻ, ഷിനോജ് കെ.വി, അഡ്മിനിസ്ട്രേറ്റർ ശ്യാം എൻ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.