THRISSUR

വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി

തൃശൂർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി. സി.സി മുകുന്ദൻ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ 2022- 23 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് ബീച്ച് സബ് സെന്റർ നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.
ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട് വി. ആർ ജിത്ത്, ജനപ്രതിനിധികളായ എം എ ശിഹാബ്, ഇ പി അജയഘോഷ്, കെ കെ പ്രഹർഷൻ, കെ എ വിജയൻ, വൈശാഖ് വേണുഗോപാൽ, രശ്മി ഷിജോ, അനിത തൃത്തീപ് കുമാർ, സൂപ്രണ്ട് നസീമ ഹംസ, പിഡബ്ലിയുഡി എ ഇ മഞ്ജുഷ, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.