കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിലെ ശീവേലിപുരയുടെ ശിലാസ്ഥാപനം നടത്തി
കഴിമ്പ്രം ∙ 2025 ലെ ക്ഷേത്ര വിപുലീകരണത്തിന്റെ ഭാഗമായി വാഴപ്പുള്ളി ക്ഷേത്രത്തിന് മുന്നിൽ നിർമ്മിക്കുന്ന ശീവേലി പുരയുടെ ശിലാസ്ഥാപനം ക്ഷേത്രം രക്ഷാധികാരിയും മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി.യുമായ വി.പി. നന്ദകുമാർ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി മനോജ് മുഖ്യകാർമികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്ര ഭാരവാഹികളായ വി.യു. ഉണ്ണികൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ, വി.ബി. ബൈജു, വി.ജെ. ഷാലി, വി.സി. ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
