THRISSUR

ജനലക്ഷങ്ങളെ നിർവൃതിയിലാറാടിച്ച് കഴിബ്രം തീരോത്സവം സമാപിച്ചു.

ഡിസംബർ‍‍ 23ന് ആരംഭിച്ച തീരോത്സവത്തിന്റെ സമാപനം ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. രാവിലെ ഫെസ്റ്റിവൽ നഗരിയിൽ വിവിധതരം നാടൻ മത്സരങ്ങൾ അരങ്ങേറി. വൈകിട്ട് ഇല്ലം മ്യൂസികൽ ബാന്റിന്റെ സംഗീതം വിസ്മയവും തുടർന്ന് കൊച്ചി൯ ഫ്രീക്കിന്റെ ഡി ജെ നെറ്റും വാട്ടർഡ്രമ്മും ബീച്ചിനെ സംഗീതത്തിൽ ആറാടിച്ചു. പുതുവത്സര രാവിനെ വരവേൽക്കാൻ 40 അടി ഉയരമുള്ള ക്രിസ്മസ് പാപ്പ ഫയർ ഷോ സി പി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കോഡിനേറ്റർ പി എസ് ഷജിത്ത് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക്,ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ,പി എസ് നിമോദ്,ശിബു നെടിയിരിപ്പിൽ,എൻ വി ദേവൻ,പി കെ രാജീവ്,ബിജു പുളിക്കൽ, എൻ കെ വാമനൻ എനിവർ സംസാരിച്ചു. കടൽ ത്തീരത്ത് തീർത്ത വർണ്ണ മഴയോട് കൂടി തീരോത്സവത്തിന് സമാപനം കുറിച്ചു.