THRISSUR

വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തി

കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷനു മുന്‍പില്‍ വന്ന 66 പരാതികളില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. നാലെണ്ണത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജാഗ്രത സമിതിക്ക് കൈമാറി. 43 അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. സിറ്റിങ്ങില്‍ 5 പുതിയ പരാതികള്‍ സ്വീകരിച്ചു. അഭിഭാഷകരായ സജിത, ബിജു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.