THRISSUR

വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തി

തൃശ്ശൂര്‍ : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ജില്ലാതല അദാലത്ത് നടത്തി. 52 കേസുകള്‍ പരിഗണിച്ചതില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. 4 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു. അഭിഭാഷകരായ സജിത അനില്‍, വിനോദ്, കൗണ്‍സിലര്‍ മാലാ രമണന്‍ എന്നിവര്‍ പങ്കെടുത്തു.