തൃപ്രയാർ ഏകാദശി മഹോത്സവത്തിന് തുടക്കം കുറിച്ചു
തൃപ്രയാർ: തൃപ്രയാർ ഏകാദശി നിറമാലക്ക് തുടക്കമായി. തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ തിരി തെളിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധരൻ , പ്രേം രാജ് ചൂണ്ടലാത്ത് സെക്രട്ടറി പി ബിന്ദു , ഡെപ്യൂട്ടി കമ്മിഷണർ കെ സുനിൽ കുമാർ, അസിസ്റ്റന്റ് കമ്മിഷണർ കെ ബിജുകുമാർ , ദേവസ്വം മാനേജർ മനോജ് കെ നായർ , മുൻ മാനേജർ എ പി സുരേഷ് കുമാർ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ, സെക്രട്ടറി ശശി , സനാതന പാഠശാല പ്രസിഡണ്ട് മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു. ദീപാരാധനക്ക് ശേഷം തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാവാദ്യം നടന്നു. നവംബർ 26 നാണ് ഏകാദശി. നവംബർ 15 ന് കലാസാംസ്കാരിക പരിപാടികൾ ആരംഭിക്കും.