തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണകുമാർ ഹൃദയാഘാതം മൂലം ദുബായിൽ അന്തരിച്ചു
എടമുട്ടം: തൃശൂർ, എടമുട്ടം കഴിമ്പ്രം ഹൈസ്കൂളിന് സമീപമുള്ള പരേതനായ വാലിപ്പറമ്പിൽ കുമാരൻ മകൻ കൃഷ്ണകുമാർ (കിഷോർ, 51 വയസ്സ് ) ജൂൺ 15 ന് ദുബായിൽ ഹൃദയയാഘാതം മൂലം അന്തരിച്ചു. സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന കൃഷ്ണകുമാറിന്റെ ഭാര്യയും കുട്ടികളും ദുബായിൽ തന്നെയാണ് സ്ഥിര താമസം. ഭാര്യ ദിവ്യ കൃഷ്ണകുമാർ മക്കൾ ദേവന, ഭാവന. അമ്മ സതീരത്നം(86) സഹോദരൻ സേതുമാധവൻ. സംസ്കാരം ജൂൺ 18 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.