THRISSUR

ന്യൂനപക്ഷ അവകാശദിനാചാരണം ഇന്ന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (2024 ഡിസംബർ 18 നു) ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നു. തൃശൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ച തിരിഞ്ഞു 2: 30 നു ബഹു. ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടനം, കായികം, തപാൽ, ടെലഗ്രാഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം എൽ എ പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ അതിരൂപത മെത്രാപ്പൊലീത്ത), അഭിവന്ദ്യ മാർ ഓഗിൻ കുര്യക്കോസ് മെത്രാപ്പൊലീത്ത (പൗരസ്ത്യ കൽദായ സുറിയാനി സഭ, ഇന്ത്യ) എന്നിവർ ആദരണീയ അതിഥികളായി സംബന്ധിക്കും. മേയർ എം. കെ വർഗീസ്, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിണ്ട് വി എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ്, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ. എസ്. എം. ഡി. എഫ്. സി ചെയർമാൻ സ്റ്റീഫൻ ജോർജ്‌, കേരള മദ്രസ ടീച്ചേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ കാരാട്ട് റസാഖ്‌, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർമാരായ എ സൈഫുദ്ദീൻ, പി റോസ, മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, പ്രമുഖ ന്യൂനപക്ഷ മത സംഘടന നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ മുഖ്യ പ്രഭാഷണം നടത്തും. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ സഫ്ന നാസറുദ്ധീൻ ഐ എ എസ് സ്വാഗതവും കേരള ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ എച്ച് നന്ദിയും പറയും.