THRISSUR

തിരിച്ചു വരവിൽ അതുല്യക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി

തൃപ്രയാർ : കാലിക്കറ്റ് സർവ്വകലാശാല കായിക മത്സരത്തിൽ ഹാമർ ത്രോയിൽ സ്വർണവും, ഡിസ്കസ് ത്രോയിൽ വെള്ളിയും നേടിയ മുൻ ദേശീയ സ്ക്കൂൾ കായികമേളയിലെ ഡിസ്കസ് ത്രോ സ്വർണ്ണ ജേതാവ് ഒരിടവേളക്ക് ശേഷം തേഞ്ഞിപ്പാലത്ത് നടന്ന കായിക മേളയിൽ സ്വർണ്ണവും, വെളളിയും കരസ്ഥമാക്കിയതിൽ തൃപ്രയാർ സർഗ്ഗ സംസ്കൃതി പ്രവർത്തകർ അതുല്യയെ വസതിയിലെത്തി അനുമോദിച്ചു. ഏറെ കഷ്ടപ്പാടും, ദുരിതവും സഹിച്ചാണ് ഇപ്പോഴും കേരള വർമ്മ കോളേജിലെ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിയായ അതുല്യ മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ലാത്ത ഈ താരം വാടക വീട്ടിലാണ് താമസം, രോഗിയായ അച്ഛൻ ഓട്ടോ ഓടിച്ചു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഈ പ്രയാസങ്ങൾക്കിടയിലും തളരാതെ മുന്നേറുന്ന അതുല്യയെ സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് വൈ.ചെയർമാൻ ആന്റോ തൊറയൻ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചും, മധുരം നൽകിയും അനുമോദിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് പള്ളിക്കുന്നത്ത്, പൊതുപ്രവർത്തകൻ പോൾ ചിറ്റിലപ്പിള്ളി, നജീബ് പി.എം, സജിത്ത് ചെമ്മാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.