THRISSUR

തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രം ചെസ്സ് ക്ലബ്ബിന്റെ സംസ്ഥാന ചെസ്സ് ടൂർണമെന്റ് സമാപിച്ചു

തൃപ്രയാർ: തൃപ്രയാർ ടി.എസ്.ജി.എ ഇന്റോർ സ്റ്റേഡിയത്തിൽ ശ്രീരഞ്ജിനി കലാക്ഷേത്രം ചെസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ചെസ്സ് ടൂർണമെന്റ് സമാപിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ട് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകൻ ഉണ്ണി കൃഷ്ണൻ തൈപറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക സ്പോർട്സ് അക്കാദമി പരിശീലകൻ കണ്ണൻ മാഷ് മുഖ്യ അതിഥിയായി.
ആദരവും അനുമോദനവും
കേരള സർവകലാശാല കായികമത്സരത്തിൽ സ്വർണമെഡൽ നേടിയ അതുല്ല്യയെ ചടങ്ങിൽ ആദരിച്ചു. മധു ശക്തീധരൻ പണിക്കർ ആശംസകൾ നേർന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കലാരത്നം മണലൂർ ഗോപിനാഥ്‌ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
വിപുലമായ പങ്കാളിത്തം
വിവിധ ജില്ലകളിൽ നിന്നായി 300-ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. ചീഫ് അർഭിറ്റർ നൗഷാദ് ടൂർണമെന്റിന്റെ നിയന്ത്രണം നിർവഹിച്ചു.
ചടങ്ങിൽ ശ്രീരഞ്ജിനി കലാക്ഷേത്രം പ്രിൻസിപ്പൽ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും പി.ടി.എ സെക്രട്ടറി ശരണ്യ നന്ദിയും രേഖപ്പെടുത്തി.
ടൂർണമെന്റ് പ്രാദേശിക കായിക രംഗത്തിന് പുതിയ ഉണർവ് നൽകി സമാപിച്ചു.