കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ്
എടമുട്ടം : കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാ സംഘം മെമ്പർ ശാന്ത ജയപ്രകാശ് സ്വാഗതം പറഞ്ഞു.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള നൂറോളം ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്ത യോഗത്തിൽ തൃശ്ശൂർ ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ദിവ്യ അഭീഷ് ക്ലാസുകൾ എടുത്തു. കുട്ടികളുടെ വ്യക്തിത്വ വികസനം, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. വൈകിട്ട് കഴിമ്പ്രം സ്വപ്നതീരം സന്ദർശിച്ചു വന്നതിനുശേഷം വിവിധ ഇനം കളികളും ഉണ്ടായി. പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി കെ ശശിധരൻ, വി ബി ബൈജു, വിസി ഷാജി, ജയപ്രകാശൻ എന്നിവർ നേതൃത്വം നൽകി.
