വലപ്പാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു.
വലപ്പാട്: സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.സർദാറിൻ്റെ പേരിലുള്ള സ്മാരകം മാത്രമല്ല നാടിൻ്റെ അഭിമാന കേന്ദ്രം കൂടിയാണ് സർദാർ സ്മാരകം.1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഭൂമിയില്ലാത്തവന് ഭൂമി വീതിച്ചു നൽകി. വയനാട് ദുരന്തത്തിന് കേന്ദ്രം അർഹമായ ധനസഹായം നൽകിയില്ല.വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യപിച്ചില്ലെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.രാജൻ സംസാരിച്ചു. സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗം വി.സി കിഷോർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ജി.സുഭാഷ് സ്വാഗതവും പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അന്തരിച്ച മുതിർന്ന നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ ജയദേവൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി സന്ദീപ്, ഷീന പറയാങ്ങാട്ടിൽ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം സ്വർണ്ണലത ടീച്ചർ,നാട്ടിക എം എൽ എ സി.സി മുകുന്ദൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ഗീതാഗോപി എന്നിവർ സംസാരിച്ചു. സി പി ഐ വലപ്പാട് എൽ.സി.അസി സെക്രട്ടറി രാജൻ പട്ടാട്ട് നന്ദി രേഖപ്പെടുത്തി.