KERALAMTHRISSUR

വലപ്പാട് സ്നേഹാരാമം ബീച്ച് ഫെസ്റ്റ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

വലപ്പാട്: വലപ്പാട് കോതകുളം ബീച്ചിൽ ഡിസംബർ 21 മുതൽ 25 വരെ നടക്കുന്ന സ്നേഹാരാമം ബീച്ച് ഫെസ്റ്റ് 2024 തുടക്കം കുറിച്ചു. വൈകീട്ട് 4 മണിക്ക് ആരംഭിച്ച ഘോഷ യാത്ര കോതകുളം ബീച്ചിൽ സമാപിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്, ഷൈൻ തട്ടുപറമ്പിൽ എന്നിവർ സംയുക്തമായി പതാക ഉയർത്തി. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സി. പി സാലിഹ്, ഷൈൻ തട്ടുപ്പറമ്പിൽ, ഡോ. പി.ആർ സിദ്ധാർഥ് ശങ്കർ, കെ. കെ.യദു കൃഷ്ണൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൺ മഞ്ജുള അരുണൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്, വൈസ് പ്രസിഡന്റ്‌ വി. ആർ ജിത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വസന്ത ദേവലാൽ, വാർഡ് മെമ്പര്മാരായ വൈശാഖ് വേണുഗോപാൽ, കെ. കെ ജയൻ, പ്രില്ല സുധി, ജ്യോതി രവീന്ദ്രൻ, അനിത കാർത്തികേയൻ, വി.ആർ ബാബു, ടി. എസ് മധുസൂദനൻ, കെ. കെ ജിനേന്ദ്രബാബു, രാജൻ പട്ടാട്ട്, എ. ആർ സത്യൻ, ആർ. എം മനാഫ്, പി. ആർ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ മല്ലിക ദേവൻ സ്വാഗതവും, രാജൻ പട്ടാട്ട് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കൂനനുറുമ്പ് റിയൽ ഫോക്ക് ബാൻന്റിന്റെ നാടൻ പാട്ടുകളും, നാടൻ കല രൂപങ്ങളും അരങ്ങേറി. ഡിസംബർ 22 ന് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക് ഉദ്ഘാടനം ചെയ്യും. വി.വി ജ്യോതിബാസു അധ്യക്ഷത വഹിക്കും. തുടർന്ന് വൈകീട്ട് വീരനാട്യം, തിരുവാതിര എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 23 ന് ഉച്ചക്ക് 2 മണിക്ക് ഡോ: പി.ആർ സിദ്ധാർഥ് ശങ്കർ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും. വൈകീട്ട് 4 മണിക്ക് സംസ്ഥാനത്തെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് കവിയും ഗാനരചയിതാവും ആയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. ദിനേശ് രാജ ചടങ്ങിന് അധ്യക്ഷത വഹിക്കും. തുടർന്ന് വൈകീട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ ശ്രീ. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സുധിന്ദ്രൻ പോക്കാഞ്ചേരി അധ്യക്ഷത വഹിക്കും. ഡോ. വിഷ്ണുഭാരതിയ സ്വാമികൾ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് സിനിമാറ്റിക് ഡാൻസ് അരങ്ങേറും. ഡിസംബർ 24ന് വൈകീട്ട് 5 മണിക്ക് വീശിഷ്ട വ്യക്തികളെ ആദരിക്കുന്ന ആദരണിയം പരിപാടി കൈപ്പമംഗലം എം. എൽ. എ ഇ. ടി ടൈസൺ മാഷ് ഉദ്ഘാടനം ചെയ്യും. നാട്ടിക മുൻ എം. എൽ. എ ഗീത ഗോപി അധ്യക്ഷത വഹിക്കും. തുടർന്ന് മെഗാ ടാലെന്റ് ഷോ ഉണ്ടായിരിക്കും. ഡിസംബർ 25 ബുധനാഴ്ച സമാപനസമ്മേളനം മാനേജിങ് ട്രസ്റ്റീ മണപ്പുറം ഫൌണ്ടേഷൻ എം. ഡി വി. പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി പ്രസാദ് അധ്യക്ഷത വഹിക്കും തുടർന്ന് ഡി ജെ നൈറ്റ്‌, വർണ്ണമഴ ഉണ്ടായിരിക്കും.