വലപ്പാട് ബീച്ച് തെക്കൻ ശാഖയുടെ കാവടിയാട്ടം വർണ്ണാഭമായി
വലപ്പാട്: വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിലെ കാവടിയാട്ടത്തിന് ത്രസിപ്പിക്കുന്ന നിറച്ചാർത്ത് നൽകി വലപ്പാട് ബീച്ച് തെക്കൻ ശാഖയുടെ കാവടിയാട്ടം .
രാവിലെ കുന്നുങ്ങൽ സജീവന്റെ വസതിയിൽ നിന്ന് ആഘോഷപൂർവം ഘോഷയാത്രക്ക് തുടക്കമായി. പൂക്കാവടി, പീലിക്കാവടി, ശിങ്കാരിമേളം, ബാൻഡ് മേളം, നാദസ്വരം, തകിൽ എന്നിവയുടെ അകമ്പടിയോടെ ആണ് ഘോഷയാത്ര കടന്ന് പോയത്.

ഉച്ചയോടെ ഘോഷയാത്ര ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രസന്നിധിയിൽ കാവടിയാട്ടംനടന്നു. വർണശബളമായ കാവടികളും വാദ്യോപകരണങ്ങളുടെ താളസാന്ദ്രമായ അകമ്പടിയും ഘോഷയായാത്രയെ ആവേശോജ്ജ്വലമാക്കി.
ശാഖാ ഭാരവാഹികളായ മധു പനക്കൽ, സുരാജ് ഇരിങ്ങത്തിരുത്തി, ബിജു കോഴിശേരി തുടങ്ങിയവർ കാവടി ഘോഷയാത്രക്ക് നേതൃത്വം നൽകി. വലിയ ജനപങ്കാളിത്തമാണ് പരിപാടികളിൽ അനുഭവപ്പെട്ടത്.