THRISSUR

ചൂടുപിടിപ്പിക്കുന്ന ചോദ്യങ്ങളുമായ് വെയ്യ് രാജാ വെയ്യ്

ബഷീറിയൻ സാഹിത്യത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ വർത്തമാനകാല രാഷ്ട്രിയത്തെ കുറിച്ചുള്ള ചൂടുപിടിപ്പിക്കുന്ന ചോദ്യങ്ങളുമായാണ് വെയ്യ് രാജാ വെയ്യ് നാടകം എൻ്റെ കേരളം പ്രദർശന മേളയുടെ വേദിയിൽ അരങ്ങേറിയത്.

വർഷങ്ങൾക്ക് മുമ്പ് ബഷീർ എഴുതിയ ആനവാരിയും പൊൻകുരിശും നോവൽ അടിസ്ഥാനപ്പെടുത്തിയുള്ള സ്വതന്ത്ര നാടകാവിഷ്കാരമാണ് വെയ്യ് രാജാ വെയ്യ്.

ഒറ്റക്കണ്ണൻ പോക്കറും, മണ്ടൻ മുത്തപ്പയും, എട്ടുകാലി മമ്മൂഞ്ഞും, ആനവാരി രാമൻ നായരും, പൊൻകുരിശ് തോമയും സൈനബയും തുടങ്ങിയ കഥപാത്രങ്ങൾ അനീതികൾക്കെതിരെ മടക്കാത്ത ചൂണ്ടുവിരലുമായി ഇറങ്ങി വന്ന പ്രതീതിയായിരുന്നു വെയ്യ് രാജാ വെയ്യ് സമ്മാനിച്ചത്.

സമകാലിക രാഷ്ട്രീയ സാംസ്‌കാരിക പരിസരത്തെ അഭിസംബോധന ചെയ്യുന്ന ശക്തമായ പ്രമേയം ഉൾക്കൊണ്ട നാടകത്തെ നിറഞ്ഞ കയ്യടിയോടെയാണ് ആസ്വാദകർ വരവേറ്റത്. തൃശൂരിലെ അന്തിക്കാട് ഗ്രാമത്തിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും അടങ്ങിയ 40 അംഗ സംഘമാണ് നാടകത്തിന് പിന്നിൽ.
നാടകവീട് അന്തിക്കാടിൻ്റെ ബാനറിൽ ജയിംസ് എലിയ എഴുതിയ നാടകത്തിന് സംവിധായകൻ ഷൈജു അന്തിക്കാടാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *