മൂർഖനെ തോളിലിട്ട് അതിസാഹസികത; ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു
തൃശൂർ : മൂർഖനെ തോളിലേറ്റി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പാമ്പുകടിയേറ്റത് കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ്.
വടക്കേ നടയിലെ ഗേറ്റിന് സമീപം കണ്ടെത്തിയ പാമ്പിനെ സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു.
ഇഴഞ്ഞു നീങ്ങിയ പാമ്പിനെ പിടികൂടിയ അനില്‍കുമാര്‍ അതിനെ സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.
പാമ്പിനെ ഒഴിവാക്കാന്‍ പൊലീസും സുരക്ഷാ ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി ഇയാൾ സാഹസം കാണിച്ചു. ഇതിനിടയിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ തന്നെ ഇയാൾ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേർക്ക് വലിച്ചെറിയുകയും ശേഷം തളര്‍ന്നുവീഴുകയും ചെയ്തു. അനിൽ കുമാറിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.