ഐ.ആർ. കൃഷ്ണൻ മേത്തല സാഹിത്യ പുരസ്കാരം 2025 സുരേന്ദ്രൻ മങ്ങാട്ടിന്റെ ‘തീമരങ്ങൾ’ക്ക്
കൊടുങ്ങല്ലൂർ: സാഹിത്യകാരൻ സുരേന്ദ്രൻ മങ്ങാട്ട് രചിച്ച തീമരങ്ങൾ എന്ന നോവലിന് ഐ.ആർ. കൃഷ്ണൻ മേത്തല സാഹിത്യ പുരസ്കാരം 2025 ലഭിച്ചു. വ്യത്യസ്തമായ പ്രമേയം, അസാധാരണമായ അവതരണ ശൈലി എന്നിവ കണക്കിലെടുത്താണ് നോവലിനെ പുരസ്കാരത്തിന് അർഹമാക്കിയതെന്ന് സംഘാടകർ അറിയിച്ചു. 15001 രൂപ, ശില്പം, പ്രശസ്തിപത്രം എന്നിവയും പുരസ്കാരത്തിനൊപ്പം നൽകും. മനോരമ ബുക്സ് ആണ് നോവലിന്റെ പ്രസാധകർ. പുയ്യപ്പിള്ളി തങ്കപ്പൻ, പ്രൊഫ. വി.കെ. സുബൈദ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്. 2025 ഫെബ്രുവരി 16-ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ പുരസ്കാരം സമ്മാനിക്കും.
