ഐവ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ – ഐവ കുവൈറ്റ് – 20024- 25 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു. പ്രസിഡന്റായി സെമിയ ഫൈസലിനെയും ജനറൽ സെക്രട്ടറിയായി നജ്മ ഷെരീഫിനെയും ട്രഷററായി ആശാ ദൗലത്തിനെയും തെരഞ്ഞെടുത്തു. മെഹബൂബ അനീസ്, വർദ അൻവർ ( വൈസ് പ്രസിഡന്റുമാർ ) ജൈഹാൻ സജീർ, സജിന സുബൈർ (സെക്രട്ടിമാർ )ശുജഅത് റിശ്ദിൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ആയിഷ ഫൈസൽ, സബീന റസാഖ്,ഹഫ്സ ഇസ്മായിൽ, സുമി നിയാസ്, വാഹിദ ഫൈസൽ, ജാസ്മിൻ ഷുക്കൂർ, അഫീഫ ഉസാമ എന്നിവരാണ് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ഇലക്ട്രൽ കോളേജ് യോഗം ചേർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു. 2025 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കെഐജി പ്രസിഡന്റ് പി ടി ശരീഫ് ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.