MIDDLE EAST

പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പങ്കുവച്ചു . ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ കടുത്ത ആശങ്ക പങ്കുവെക്കുന്നതായും യുഎഇ വ്യക്തമാക്കി. ഇരുപക്ഷവും വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് സൗദി അറേബ്യയും ആവശ്യപ്പെട്ടു.സംഘര്‍ഷ ഭൂമിയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്ന് ഖത്തറും ഒമാനും ഉള്‍പ്പെടെയുളള രാജ്യങ്ങളും ആവശ്യപ്പെട്ടു.