GeneralKUWAITMIDDLE EAST

പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ ഐ സി എഫ് കുവൈറ്റ് ജനകീയ സഭ സംഘടിപ്പിച്ചു

കുവൈറ്റ് : എയർ ടിക്കറ്റുകളുടെ ക്രമാതീതമായ നിരക്ക് വർദ്ധനവും , ഷെഡ്യൂൾ മാറ്റങ്ങളും പൗരാവകാശ നിഷേധമെന്ന് ഐ സി എഫ് കുവൈറ്റ് സംഘടിപ്പിച്ച ജനകീയ സഭയിൽ പൊതു അഭിപ്രായം ഉയർന്നു .പ്രവാസികളുടെ വോട്ടവകാശത്തിനും , പൗരാവകാശ നിക്ഷേധത്തിനുമെതിരെ എല്ലാ വിഭാഗം പ്രവാസികൾ ഉൾപ്പെടുന്ന കൂട്ടായ്മക്കും ജനകീയ സഭയിൽ നിർദ്ദേശമുയർന്നു. പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ടൈറ്റിലിൽ ഐ സി എഫ് കുവൈറ്റ് സംഘടിപ്പിച്ച ജനകീയ സദസ്സിലുയർന്ന പൊതു അഭിപ്രായം. ഷെഡ്യൂളുകൾ കാൻസൽ ചെയ്യുകയോ ഒരു പരിധിക്കപ്പുറം വൈകുകയോ ചെയ്യുമ്പോൾ മാന്യമായ നഷ്ടപരിഹാരവും ബദൽ സംവിധാനങ്ങളും ഒരുക്കാൻ ലോകത്തെ മുൻ നിര എയർലൈനുകൾ സന്നദ്ധരാകാറുണ്ട്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇതൊന്നും തങ്ങൾക് ബാധകമല്ലെന്ന മട്ടിലാണ് പെരുമാറുന്നതെന്നും സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രവാസികൾക്കു വോട്ടവകാശം പോലും ശരിപ്പെടുത്താൻ കഴിയാത്ത സംവിധാനങ്ങൾ പ്രവാസികൾ നാട്ടിന്റെ നട്ടെല്ലാണെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതിലെ പൊള്ളത്തരം കാണേണ്ടതാണന്നും പൊതു അഭിപ്രായം ഉയർന്നു. വോട്ടവകാശം, സഞ്ചാര സ്വാതന്ത്ര്യം, സർക്കാർ കാര്യാലയങ്ങളിലെ മാന്യമായ പെരുമാറ്റം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ക്രിയാത്മകമായ പദ്ദതികൾ ആവിഷ്കരിക്കുന്നതിന് പ്രവാസലോകത്തെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ ഏകോപനം സാധ്യമാക്കി മുന്നോട്ടു പോകണമെന്ന് ജനകീയ സഭയിൽ ആവശ്യമുയർന്നു.

അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാലിഹ് കിഴക്കേതിൽ മുഖ്യ പ്രഭാഷണം . അബ്ദുല്ല വടകര മോഡറേറ്ററായിരുന്ന പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ (ഓ ഐ സി സി ) ജലിൻ തൃപ്രയാർ (മലയാളി മീഡിയ ഫോറം), ഡോക്ടർ മുഹമ്മദലി (കെ എം സി സി ), അൻസാരി (കല), ഒ പി ഷറഫുദ്ദീൻ (കെ കെ എം എ ) ഹാരിസ് പുറത്തീൽ (ആർ എസ് സി ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റസാഖ് സഖാഫി സ്വാഗതവും സമീർ മുസ് ലിയാർ നന്ദിയും പറഞ്ഞു.