അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയുടെ സന്ദേശം.
അന്തരിച്ച കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൻ കീഴിൽ, കുവൈറ്റ് പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും കുതിക്കുകയും ലോകമെമ്പാടുമായി മാനുഷിക നിലപാടുകളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുവൈറ്റിനും മേഖലയ്ക്കും നഷ്ടമായത് സമുന്നതനായ ഒരു നേതാവിനെയാണ്. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടർന്നു. വേർപിരിഞ്ഞ നേതാവിനോടുള്ള ആദരസൂചകമായി, ഡിസംബർ 17 ന് ഇന്ത്യാ ഗവൺമെന്റ് രാജ്യമാകെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദൗർഭാഗ്യകരമായ വാർത്ത ലഭിച്ച ഉടൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി പെട്രോളിയം, പ്രകൃതിവാതകം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഡിസംബർ 17 ന് കുവൈറ്റ് സന്ദർശിച്ചു, കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് ഇന്ത്യൻ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അനുശോചന കത്തുകൾ അമീറിനും കുവൈത്ത് പ്രധാനമന്ത്രിക്കും അദ്ദേഹം കൈമാറി . ഡിസംബർ 17 ന് അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മന്ത്രി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും ഒപ്പം 2 മിനിറ്റ് മൗനം ആചരിച്ചു. അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡിസംബർ 18 ന് ഇന്ത്യൻ പാർലമെന്റിന്റെ ഉപരി സഭകൾ അനുസ്മരണ പരാമർശങ്ങളും മൗനം ആചരിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അനുശോചന പുസ്തകത്തിൽ ഒപ്പിടാൻ ഡിസംബർ 18 ന് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി സന്ദർശിച്ചു. കുവൈറ്റിലെ നേതൃത്വത്തിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. പരേതനായ അമീറിന്റെ സാന്നിദ്ധ്യവും കരുണാർദ്രമായ പരിചരണവും കുവൈറ്റിലെ വലിയ ഇന്ത്യൻ സമൂഹത്തിന് നഷ്ടമാകും.