KUWAITMIDDLE EAST

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി റമദാൻ ഗബ്ഖ വിരുന്ന് ഒരുക്കി

കുവൈറ്റ് : ഇന്ത്യാ ഹൗസിൽ ‘റമദാൻ ഗബ്ഖ’ വിരുന്ന് ഒരുക്കി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക . റമസാൻ ഗബ്ഖ വിരുന്നിൽ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ , ഹൈക്കമ്മീഷണർമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ കുവൈറ്റിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

പങ്കെടുത്ത എല്ലാവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമസാൻ ആശംസകൾ അറിയിച്ചു.

വൈവിധ്യമാർന്ന മതങ്ങൾ സംസ്‌കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നവും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയിൽ റമസാന് പ്രത്യേക പ്രാധാന്യമുണ്ടെന്നും, എല്ലാ മതങ്ങളിൽപ്പെട്ട ആളുകളും പരസ്പരം ആശംസകൾ കൈമാറി ഇന്ത്യയിലുടനീളം ഈ മാസത്തെ വരവേൽക്കുന്നതായും, വിവിധ സാമൂഹിക-സാംസ്കാരിക-മത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾ യോജിപ്പോടെ സഹവസിക്കുന്ന, നാനാത്വത്തിൽ ഏകത്വത്തിന്റെ ധാർമ്മികത പ്രദർശിപ്പിക്കുന്ന, ഇന്ത്യയുടെ ഊർജ്ജസ്വലമായ കൂട്ടായ്മയെ റമസാൻ മാസം പ്രദർശിപ്പിക്കുന്നതായും ഇന്ത്യൻ സ്ഥാനപതി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.